behra

തിരുവനന്തപുരം: ദുബായ് പൊലീസ് സ്‌റ്റേഷന്റെ പ്രവർത്തനം കണ്ടു പഠിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പാലക്കാട് കെ.എ.പി II ബറ്റാലിയൻ കമൻഡാന്റ് ദേബേഷ് കുമാർ ബെഹ്‌റയ്‌ക്കൊപ്പമാണ് ഡി.ജി.പിയുടെ ദുബായ് യാത്ര.

ദുബായിൽ പൂർണമായും യാന്ത്രികമായി പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസിലാക്കുന്നതിനാണ് യാത്രയുടെ ലക്ഷ്യം. മേയ് 18 മുതൽ 20 വരെയാണു യാത്ര. മാർച്ച് 19 മുതൽ 21 വരെയായിരുന്നു യാത്രയ്ക്കായി നേരത്തേ തീരുമാനിച്ച ദിവസങ്ങൾ. എന്നാൽ പൊതു തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്‌ക്കുകയായിരുന്നു.