ന്യൂഡൽഹി: വിറ്ററിൽ പിൻതുടരുന്നവരുടെ കാര്യത്തിൽ കുതിച്ചുയർന്ന് ബി.ജെ.പി. 11 ദശലക്ഷം പേരാണ് ട്വിറ്രറിൽ ബി.ജെ.പിയെ ഫോളോ ചെയ്യുന്നത്. ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയാണു പാർട്ടിയുടെ ഔദ്യോഗിക പേജിന് 11 ദശലക്ഷം ഫോളോവേഴ്സായെന്ന് അറിയിച്ചത്.
ബി.ജെ.പിക്ക് മഹത്തായ നാഴികക്കല്ലാണ് ഈ നേട്ടമെന്നും എല്ലാവർക്കും നന്ദി പറയുന്നതായും മാളവ്യ ട്വീറ്റ് ചെയ്തു. കോൺഗ്രസിനെക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സാണ് ഇപ്പോൾ ബി.ജെ.പിക്കുള്ളത്. കോൺഗ്രസിനെ ട്വിറ്ററിൽ പിന്തുടരുന്നവർ 51,40,000 മാത്രമാണ്.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം സ്ഥാനത്താണ്. ബറാക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവർക്കു പിന്നിലായാണ് മോദിയുടെ സ്ഥാനം. 4.72 കോടി ഫോളോവേഴ്സാണ് മോദിക്കുള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 94 ലക്ഷം ഫോളോവേഴ്സും.