1. തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവേചനം കാണിക്കരുത്. മോദിയുടെയും നരേന്ദ്രമോദിയുടെ പ്രസ്താവകള്‍ക്ക് നടപടിയില്ല. ഏകപക്ഷീയമായ സമീപനം കമ്മിഷന്‍ കൈക്കോളരുത്. ആദിവാസി പ്രസ്താവനയില്‍ രാഹുല്‍ 12 പേജുള്ള മറുപടി നല്‍കി. ഈ പ്രസ്താവനയില്‍ ചട്ടലംഘനമില്ല. വിമര്‍ശച്ചിത് സര്‍ക്കാര്‍ നയത്തെ. സ്വതന്ത്ര രാഷ്ട്രീയ അഭിപ്രായ പ്രകടനത്തെ കമ്മിഷന്‍ വിമര്‍ശിക്കരുതമെന്ന് രാഹുല്‍ ഗാന്ധി
2. ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ വിജിലന്‍സ് കേസ് രജിസറ്റ്ര്‍ ചെയ്തു. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ അബുവിനെയും ലാന്‍ഡ് റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥനെയും വിജിലന്‍സ് ഒരുമിച്ച് ചോദ്യം ചെയ്യുന്നു. നടപടി, ഇരുവരും ഇതിന് മുന്‍പും ഒരുമിച്ച് തട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്ന്. ഒരു ലക്ഷത്തോളം രൂപ അബു അരുണിന് വാഗ്ദാനം ചെയ്തു. ഉത്തരവ് അബു കൈകൊണ്ട് എഴുതി ഡി.റ്റി.പി സെന്റര്‍ വഴി വ്യാജ രേഖ ഉണ്ടാക്കിയെന്നും കണ്ടെത്തല്‍.
3. റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു അരുണ്‍. ചൂര്‍ണിക്കര വില്ലേജില്‍ 25 സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ സീല്‍ പതിപ്പിച്ചത് ക്ലര്‍ക്ക് അരുണ്‍ ആയിരുന്നു. ഇയാളുടെ പങ്ക് വ്യക്തമായത് ഇടനിലക്കാരന്‍ അബുവിനെ ചോദ്യം ചെയ്തതോടെ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ രണ്ടു വര്‍ഷത്തോളം അരുണ്‍ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് ഇയാളെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
4. സി.പി.എമ്മിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിന്റെ കള്ളവോട്ട് ബൂത്ത് തല ഉദ്യോഗസ്ഥരുടെ സഹയാത്തോടെ ആണ് നടന്നത്. ഭൂരിഭാഗം ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സി.പി.എം അനുഭാവികള്‍. വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കിയതില്‍ വിശദീകരണം നല്‍കണം.
5. തൃശൂര്‍ പൂരത്തില്‍ നിന്ന് വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യവാനെന്ന് വിദഗ്ധ സംഘം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ക്ക് വിദഗ്ധ സംഘം ഉടന്‍ റിപ്പോര്‍ട്ട് കൈമാറും
6. ഇതിന് ശേഷം പൂരം വിളംബരത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ കളക്ടര്‍ അന്തിമ തീരുമാനം എടുക്കും. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്നലെ അറിയിച്ചത്
7. രാമചന്ദ്രനെ ഒന്നരമണിക്കൂര്‍ നേരം തൃശൂര്‍ പൂരം വിളംബര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ഇന്നലെ എ.ജി നിയമോപദേശം നല്‍കിയിരുന്നു. ജില്ലാ മോണിറ്റിറിംഗ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആരോഗ്യക്ഷമത പരിശോധിക്കാന്‍ തീരുമാനം എടുക്കുക ആയിരുന്നു. കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും മാത്രം തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം.
8. കെ.എം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ജോസ്. കെ മാണി പി.ജെ ജോസഫ് വിഭാഗങ്ങള്‍ രണ്ട് തട്ടില്‍. അധികാരം സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ കരുനീക്കം ശക്തമാക്കി. ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, പാലായിലെ സ്ഥാനാര്‍ത്ഥി എന്നീ സ്ഥാനാങ്ങള്‍ക്കായാണ് ഒരു വിഭാഗം മത്സരിക്കുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് നിവദേനം നല്‍കി മാണി വിഭാഗം
9. മാണി വിഭാഗക്കാരനായ സി.എഫ് തോമസിന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി പദവിയുമാണ് ജോസഫ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശം. ജോസ്.കെ മാണിക്ക് ചെയര്‍മാന്‍ സ്ഥാനവും പി.ജെ ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും നല്‍കുന്ന സമവായത്തിനാണ് മാണി വിഭാഗത്തിന്റെ നീക്കം. ജോസഫ് വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ മാണി ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചതാണ് അധികാര വടംവലി മുറുകാന്‍ കാരണം.
10. പാര്‍ലമെന്ററി പാര്‍ട്ടി, ഉന്നതാധികാര സമിതി, സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയില്‍ മാണി വിഭാഗത്തിനാണ് മുന്‍തൂക്കം. സംസ്ഥാന കമ്മിറ്റി പോലും വിളിക്കാന്‍ മാണി വിഭാഗത്തിന് ഒറ്റയ്ക്ക് കഴിയാത്തതാണ് വെല്ലുവിളിയാകുന്നത്. വര്‍ക്കിംഗ് ചെയര്‍മാന്റെ നിര്‍ദ്ദേശ അനുസരണം സംഘടന ജനറല്‍ സെക്രട്ടറിയാണ് യോഗം വിളിക്കേണ്ടത്. സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാന്‍ നിവദേനം നല്‍കാന്‍ മാണി വിഭാഗം തീരുമാനമെടുത്തത് ഈ സാഹചര്യത്തില്‍