സിംല: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകരാറിലായ ഹെലികോപ്ടർ നന്നാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാഹുൽ തന്നെയാണ് തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ''ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഞങ്ങളുടെ ഹെലികോപ്ടറിന് ഒരു തകരാർ ഉണ്ടായി. ഒരുമിച്ചിറങ്ങിയതുകൊണ്ട് എല്ലാം പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. ഗുരുതരമായ ഒന്നുമുണ്ടായില്ല. നല്ല ടീം വർക്ക് എന്നാൽ എല്ലാ കൈകളും മേൽതട്ടിൽ'' ചിത്രത്തിനൊപ്പം രാഹുൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മെയ് 19നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്.