ന്യൂഡൽഹി: ട്വിറ്ററിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബി.ജെ.പി ഒന്നാമത്. 110 ലക്ഷം ഫോളോവേഴ്സ് പിന്നിട്ട വിവരം ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസിന്റെ ഫോളോവേഴ്സിന്റെ എണ്ണം 51.4 ലക്ഷമാണ്.
ലോകട്വിറ്റർ റാങ്കിംഗിൽ
ബറാക് ഒബാമ(10.6കോടി)
ഡൊണാൾഡ് ട്രംപ്(6.02കോടി )
നരേന്ദ്ര മോദി (4.7 കോടി)
രാഹുൽ ഗാന്ധി (90 ലക്ഷം )