kejriwal-

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെ‌ജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി സ്ഥാനാർത്ഥിയുടെ മകൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തന്റെ പിതാവിന് സീറ്റ് ലഭിക്കാൻ ആറു കോടി രൂപ കേജ്‌രിവാളിനു നൽകിയെന്നാണ് എ.എ.പിയുടെ പശ്ചിമ ഡൽഹി സ്ഥാനാർത്ഥി ബൽബീർ സിങ് ജകറിന്റെ മകൻ ഉദയ് ആരോപിച്ചത്. കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോൾ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നു മനസിലായതെന്ന് ഉദയ് പറഞ്ഞു. എന്നാൽ മകന്റെ ആരോപണങ്ങൾ ബൽബീർ സിംഗ് നിഷേധിച്ചു. വിവാഹമോചനത്തിനു ശേഷം ഭാര്യയ്ക്കൊപ്പമല്ല താമസിക്കുന്നത്. മകന്റെ ഉത്തരവാദിത്തം ഭാര്യയ്ക്കാണ് മകനോടു അധികം സംസാരിക്കാറില്ലെന്നും സ്ഥാനാർഥിത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ബൽബീർ പ്രതികരിച്ചു.