ചെന്നെെ: മലയാളം താരാട്ട് പാട്ട് പാടി സോഷ്യൽ മീഡിയയിൽ വെെറലായ ധോണിയുടെ മകൾ സിവയെ മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോൾ ക്രിക്കറ്റ് താരം ഋഷന്ത് പന്തിന് അക്ഷരമാല പഠിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.സിവ ഋഷഭ് പന്തിന് ഉപദേശങ്ങൾ നൽകുന്ന വീഡിയോ നേരത്തെ വെെറലായിരുന്നു.
അ ആ..ഇ ഈ.. എന്ന് കൃത്യമായി പന്തിന് പറഞ്ഞുകൊടുക്കുകയാണ്. പന്ത് അത് ഏറ്റുപറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇടക്ക് രണ്ടക്ഷരം പറയാൻ വിട്ടുപോയ ഋഷഭിനോട് എ, ഐ എവിടെയെന്നു ചോദിച്ച് ദേഷ്യപ്പെടുന്ന സിവയെയും വീഡിയോയിൽ കാണുന്നുണ്ട്. അത് മാഡം പറഞ്ഞ് തന്നില്ല എന്ന് പന്ത് പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പെട്ടെന്നാണ് വെെറലായത്.