ഇസ്ലാമാബാദ് :പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിൽ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരർ ഹോട്ടലിനുള്ളിൽ അതിക്രമിച്ച് കയറി. ഹോട്ടലിനുള്ളിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന. ഹോട്ടലിലെ താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.