ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി എം.എൽ.എമാർക്ക് പിന്നാലെ കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക്. ഡൽഹി മുൻ മന്ത്രി രാജ്കുമാർ ചൗഹാനാണ് ബി.ജെ.പി.യിൽ ചേർന്നത്. ഡൽഹി ബി.ജെ.പി.അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പി.അംഗത്വം സ്വീകരിച്ചത്.
മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബി.ജെ.പിയിൽ ചേർന്നശേഷം ചൗഹാൻ ആരോപിച്ചു. അവർ എല്ലാം മറക്കുകയാണെന്നും ചൗഹാൻ പറഞ്ഞു. ഡൽഹിയിലെ മുൻ മന്ത്രിയും നാലു തവണ കോൺഗ്രസ് എം.എൽ.എയുമായിരുന്നു രാജ്കുമാർ ചൗഹാൻ.