1. ദിവസം മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ അഴിമതി സംബന്ധിച്ച സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഉറക്കം പോലുമില്ലാതെ കഠിനാധ്വാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി രാജ്യത്തെ അഴിമതി, നോട്ടു നിരോധനം, ജി.എസ്.ടി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തന്നോടു സംവാദിക്കൂ എന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി. സ്‌നേഹം കൊണ്ട് നിറഞ്ഞ രാജ്യമായിരുന്നു ഇത്. എന്നാല്‍ രാജ്യത്ത് അദ്ദേഹം വെറുപ്പ് നിറച്ചു. പൊതു പരിപാടികള്‍ക്കിടെ അദ്ദേഹത്തെ കാണുമ്പോള്‍ വളരെ സ്‌നേഹത്തോടെ ആണ് പെരുമാറാറുള്ളത്. എന്നാല്‍ അദ്ദേഹം മറുപടി നല്‍കാറില്ല. വളരെ ബഹുമാനത്തോടെ സംസാരിക്കുമ്പോഴും അദ്ദേഹം തന്നോടൊന്നും പറയാറില്ല. മോദിക്ക് തന്നോട് വ്യക്തിപരമായ വെറുപ്പ് എന്നും രാഹുല്‍
2. മോദിയുടെ ആശയ വിനിമയ വൈദഗ്ധ്യവുമായി ആരും ചേര്‍ന്നു പോകില്ലെന്നും രാഹുല്‍. പ്രതികരണം, ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍. നരേന്ദ്ര മോദിയെ ആര്‍ക്കും തോല്‍പ്പിക്കാന്‍ ആകില്ലെന്നാണ് അഞ്ചുവര്‍ഷം മുന്‍പ് ചിലര്‍ പറഞ്ഞിരുന്നത്. പക്ഷേ, തങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമന്റെിലും പുറത്തും തങ്ങള്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുക ആണ്. നരേന്ദ്രമോദി വിജയിക്കും എന്ന് ഇപ്പോള്‍ ആരും പറയുന്നില്ല എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
3.ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണി ആയിക്കൊണ്ടിരിക്കുന്ന പ്രത്യയ ശാസ്ത്രത്തിന് എതിരെയാണ് തങ്ങള്‍ പോരാടുന്നത്. രാജീവ് ജി, നെഹ്റു ജി, ഇന്ദിരാ ജി എന്നിവരെ കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നു. പക്ഷേ, സത്യമെന്താണ് എന്ന് എനിക്കറിയാം. അദ്ദേഹം നുണ പ്രചരിപ്പിക്കുക ആണ്. ഇതെല്ലാം മെയ് 23ന് വ്യക്തമാകും രാഹുല്‍ തുറന്നടിച്ചു. സിഖ് കലാപത്തെ കുറിച്ചുള്ള സാം പിത്രോഡയുടെ പരാമര്‍ശം തീര്‍ത്തും തെറ്റായിപ്പോയി. സിഖ് കലാപത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
4.ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കപ്പെട്ടു എന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. കോട്ടയത്ത് സ്ഥാനാര്‍ത്ഥി ആവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആദ്യം അത് അംഗീകരിക്കപ്പെട്ടു എങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് .കെ മാണിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്, പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ്.
5.കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനും ഇതേ രീതി അവലംബിച്ചാല്‍ മതി ആയിരുന്നു. അംഗീകരിക്കപ്പെട്ട തീരുമാനം പിന്നീട് അട്ടിമറിക്കപ്പെട്ടു എന്നും എം.എല്‍.എ. താന്‍ അംഗീകരിച്ചത് പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും തീരുമാനം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിക്കും എന്ന് ആര്‍ക്കും പ്രതീക്ഷ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ വിജയിപ്പിക്കാനായി താന്‍ മത്സരിച്ചാല്‍ എങ്ങനെ ആണോ അതേ രീതിയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു എന്നും ജോസഫ്.
6.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പില്‍ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഹരിയാനയിലെയും ഡല്‍ഹിയിലെയും മുഴുവന്‍ സീറ്റുകളിലും ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. അതിനിടെ, ബംഗാളിലെ ബാരക്പൂര്‍, അരംബഗ് മണ്ഡലങ്ങളിലെ രണ്ടു ബൂത്തുകളില്‍ നാളെ റീപ്പോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
7 നാളെ വിധി എഴുതുന്ന 59 മണ്ഡലങ്ങളില്‍ 44 സീറ്റും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്. യു.പിയില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 14-ല്‍ 12 ഉം കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റയ്ക്ക് പിടിച്ചെടുത്ത മണ്ഡലങ്ങള്‍ ആണ്. എന്നാല്‍ ഇക്കുറി ഈ മണ്ഡലങ്ങളില്‍ എല്ലാം എസ്.പി - ബി.എസ്.പി സഖ്യം കടുത്ത വെല്ലുവിളി ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ഏഴ് സീറ്റും കഴിഞ്ഞ തവണ ബി.ജെ.പി തൂത്തുവാരിയത് ആണെങ്കില്‍ ഇക്കുറി ശക്തമായ ചതുഷ്‌കോണ മത്സരം ആവും നടക്കുക. ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും പുറമെ ഐ.എന്‍.എല്‍.ഡിയും ആം ആദ്മിയും ശക്തമായ പ്രചരണമാണ് കാഴ്ച വച്ചത്. ബംഗാളില്‍ വിധി എഴുതുന്ന തൃണമൂലിന്റെ എട്ട് സിറ്റിംഗ് സീറ്റുകളിലും ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്
8മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെയും കണ്ണൂര്‍ തള്ളിപ്പറമ്പിലെ പാമ്പുരുത്തിയിലെയും കള്ളവോട്ടില്‍ കേസ് എടുത്തു. ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്തില്‍ 52ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ സായൂജിന് എതിരെ ആണ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 171 സി ഡി എഫ് പ്രകാരമാണ് സായൂജിന് എതിരെ ക്രിമിനല്‍ കേസ് എടുത്തത്.