ipl

ഹൈദരാബാദ്: ഇന്ത്യൻ പ്രിമിയർ ലീഗ് സീസൺ പന്ത്രണ്ടിലെ കിരീടാവകാശിയെ ഇന്നറിയാം. ഇന്ന് വൈകിട്ട് 7.30ന് തുടങ്ങുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബയ് ഇന്ത്യൻസുമാണ് കിരീടത്തിനായി ഏറ്രുമുട്ടുന്നത്. ഹൈദരാബാദിലാണ് കലാശപ്പോരാട്ടം. ഒന്നാം ക്വാളിഫയറിൽ ചെന്നൈയെ തോൽപ്പിച്ചാണ് മുംബയ് ഫൈനലിലെത്തിയത്. വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയുടെ ഫൈനൽ പ്രവേശനം. ഇതിനു മുമ്പും ഫൈനലിൽ ഏറ്രുമുട്ടിയിട്ടുള്ള ഇരുടീമും നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനൽ പോരാട്ടത്തിൽ മുഖാമുഖം വരുന്നത്. ചെന്നൈയുടെ എട്ടാം ഫൈനലും മുംബയുടെ അഞ്ചാം ഫൈനലുമാണിത്. ഇരുടീമും മൂന്ന് തവണ വീതം ഐ.പി.എൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. പോയിന്റ് ടേബിളിൽ ഇത്തവണ മുന്നിലുള്ള രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിലും മുഖാമുഖം വന്നിരിക്കുന്നത്. മുംബയ്ക്കും ചെന്നൈയ്ക്കും 18 പോയിന്റ് വീതമാണ് ഉണ്ടായിരുന്നതെങ്കിലും നെറ്റ് റൺറേറ്റിൽ മുംബയ് ഒന്നാമതും ചെന്നൈ രണ്ടാമതും ആകുകയായിരുന്നു.

മുത്തമിടാൻ മുംബയ്

തിവുപോലെ പതിയെ തുടങ്ങി പടർന്നുകയറുകയായിരുന്നു ഈ സീസണിലും മുംബയ്. യുവതാരങ്ങളുടെയും പരിചയ സമ്പന്നരുടെയും മികച്ച സമ്മിശ്രമണമാണ് മുംബയുടെ കരുത്ത്. സ്പിന്നർ ജയന്ത് യാദവിന് പകരം ഫൈനലിൽ ആൾ റൗണ്ടർ ബെൻകട്ടിംഗിന് മുംബയ് അവസരം നൽകിയേക്കും. ഇത്തവണ ക്വാളിഫയറിൽ ഉൾപ്പെടെ ഏറ്രുമുട്ടിയപ്പോഴെല്ലാം ചെന്നൈയിനെ കീഴടക്കാനായത്. മുംബയുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു. ബാറ്രുകൊണ്ടും ബാളും കൊണ്ടും ഫീൽഡിംഗിലും അദ്ഭുതം കാണിക്കാൻ കഴിവുള്ള ഹാദ്ദിക്ക്, ക്രുനാൽ സഹോദരൻമാർ അവരുടെ മുതക്കൂട്ടാണ്. ബുംരയും മലിംഗയും അവരുടെ കരുത്താണ്. കീറോൺ പൊള്ളാഡ്. ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ് എന്നിവരെല്ലാം മികവ് നിലനിറുത്തിയാൽ രോഹിതിനും സംഘത്തിനും കാര്യങ്ങൾ എളുപ്പമാകും.

ipl-mumbai-win

മിന്നാൻ ചെന്നൈ

യസൻ പടയെന്ന് പരിഹസിച്ചവർക്ക് കണക്കിന് മറുപടി നൽകി ഫൈനലിൽ എത്തിയ ചെന്നൈ കിരീടം നിലനിറുത്താമെന്ന ശുഭ പ്രതീക്ഷയിലാണ്. എം.എസ്.ധോണിയെന്ന ക്യാപ്ടന്റെ ചാണക്യ തന്ത്രങ്ങൾ തന്നെയാണ് അവരുടെ പ്ലസ് പോയിന്റ്. പ്രായം ചെല്ലുന്തോറും പ്രതിഭയുടെ മൂർച്ച കൂടുന്ന ഹർഭജനും താഹിറും ചെന്നൈയുടെ വജ്രായുദ്ധങ്ങളാണ്. ഡുപ്ലെസിസും വാട്സണും നന്നായി ബാറ്റ് ചെയ്യുന്നത് ചെന്നൈ ആരാധകർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. റെയ്നയുടെ ബാറ്രിംഗിലും ദീപക് ചഹറിന്റെ ബൗളിംഗിലും ജഡേജയുടെയും ബ്രാവോയുടെയും ആൾ റൗണ്ട് മികവിലും ചെന്നൈ പ്രതീക്ഷവയ്ക്കുന്നു. ക്വാളിഫയർ രണ്ടിൽ ബൗളിംഗിൽ പരാജയമായ ഷർദ്ദുൽ താക്കൂർ ഇന്ന് കളിച്ചേക്കില്ല. മുരളി വിജയിക്ക് ഇന്ന് അവലരം ലഭിച്ചേക്കും.