modi-

ലക്നൗ: നരേന്ദ്രമോദി പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളല്ല എന്ന മായാവതിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. രാജ്യത്തെ പാവപ്പെട്ടവരുടെ ജാതിയാണ് തന്റെ ജാതിയെന്ന് നരേന്ദ്രമോദി മറുപടി നൽകി. ഉത്തർപ്രദേശിലെ സോനേഭദ്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ ജാതിയെക്കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ. മോദിക്ക് ഒരു ജാതി മാത്രമേയുള്ളൂ. പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് എന്റെയും ജാതി'- മോദി പറഞ്ഞു. എൻ,​.ഡി.എ സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ വിവിധ പദ്ധതികൾ വിശദീകരിച്ചായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചത്.

രാജ്യത്ത് കൂട്ടുമന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴെല്ലാം ഇന്റലിജൻസ് ഏജൻസികളുടെ പ്രവർത്തനം ക്ഷയിക്കുകയായിരുന്നുവെന്ന് മോദി പറഞ്ഞു. വാജ്‌പേയി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇതിൽ മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.