ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അപകടത്തിൽ ഒട്ടേറെപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കുർനൂൽ ജില്ലയിലെ വേൽദുർത്തിയിലായിരുന്നു അപകടം.
സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയായ എസ്.ആർ.എസ്. ട്രാവൽസിന്റെ സ്‌കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.