bear

ജമ്മു: കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയിൽ സെൽഫിയെടുക്കുന്നതിന് വേണ്ടി 108 സിംഹക്കുട്ടികളെ പട്ടിണിക്കിട്ട വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇപ്പോൾ ഒരു കരടിയോട് ആളുകൾ ചെയ്ത ക്രൂരതയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ജമ്മുകാശ്മീരിലെ കാർഗിൽ ജില്ലയിലെ ദ്രാസ് ഏരിയയിലാണ് സംഭവം നടന്നത്.

ആളുകൾ പിന്തുടരുന്നത് കണ്ട് ഒരു കുത്തനെയുള്ള മലമുകളിൽ കയറിയതാണ് കരടി. എങ്ങിനെയൊക്കയോ പിടിച്ചുകയറാൻ ശ്രമിക്കുന്ന ആളുകൾ കല്ലെറിയുകയായിരുന്നു. തു‌ടർന്ന് ബാലൻസ് തെറ്റി താഴെ പുഴയിൽ വീണു. കരടി വെള്ളത്തിൽ പതിക്കുമ്പോൾ ആളുകൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ കേൾക്കുന്നുണ്ട്. തുടർന്ന് പുഴയിൽ വീണ കരടിയെ കണ്ടെത്താനുള്ള ശ്രമം അധികൃതർ നടത്തിയിരുന്നു. എട്ട് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ അപ്‍ലോഡ് ചെയ്തിരിക്കുന്നത് ടൂറിസം ഡയറക്ടര്‍ മെഹ്മൂദ് ഷായാണ്.

This is macabre, happened today at Drass. pic.twitter.com/rtnqzghLF3

— Mahmood Ah Shah (@mashah06) May 9, 2019