virus-movie-

കേരളത്തെ പിടിച്ചുലച്ച മഹാമാരിയുടെ കഥ പറയുന്ന വൈറസിന്റെ ആദ്യ കാരക്ടർ പോസ്റ്റർ എത്തി. ചിത്രത്തിൽ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചറായി അഭിനയിക്കുന്ന രേവതിയുടെ പോസ്റ്ററാണ് എത്തിയത്. ആഷിക് അബു ചിത്രം വൈറസിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ രേവതിയും ഷൈലജ ടീച്ചറും തമ്മിലുള്ള സാമ്യത ഗംഭീര കാസ്റ്റിംഗിന് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു.

ഷൈലജ ടീച്ചറുടേയും സിനിമയിലെ രേവതിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയിൽ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്സ് ലിനിയുടെ വേഷത്തിൽ എത്തുന്ന റിമ കല്ലിങ്കൽ ഉൾപ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പാർവതി, ടൊവിനോ തോമസ്, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.