ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഉപ്പും മുളകും എന്ന പരമ്പരയിലെ ബാലുവും നീലുവും വെള്ളിത്തിരയിലെത്തുന്നു. ലൈക്ക എന്ന ചിത്രത്തിലാണ് ബിജു സോപാനവും നിഷാ സാരംഗും ഒന്നിക്കുന്നത്. നവാഗതനായആഷാദ് ശിവരാമനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വി.പി.എസ് ആന്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസർ, ഇന്ദ്രൻസ്, പാർവണ, സേതുലക്ഷ്മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവർ അഭിനയിക്കുന്നു.തിരക്കഥ, സംഭാഷണം: പി.മുരളിധരൻ -ശ്യാം കൃഷ്ണ, ഗാനങ്ങൾ: ബി.ടി. അനിൽകുമാർ, പി.മുരളീധരൻ.സംഗീതം: സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണികൃഷ്ണൻ.പി.സുകുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.പി.ആർ.ഒ: വാഴൂർ ജോസ്.