കിസ്മത്തിനു ശേഷം ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'തൊട്ടപ്പൻ' എന്ന ചിത്രത്തിൽ വിനായകൻ നായകനാകുന്നു. പട്ടം സിനിമ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പി.എസ്. റഫീഖ് എഴുതുന്നു. ഫ്രാൻസിസ് നൊറോണയുടെ ഇതേ പേരിൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമാണ് 'തൊട്ടപ്പൻ'.
റോഷൻ മാത്യു, മനോജ് കെ ജയൻ, ലാൽ, ദിലീഷ് പോത്തൻ, സുനിൽ സുഖദ, ഇർഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാർ, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വർഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. പുതുമുഖം പ്രിയംവദയാണ് നായിക. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റർ: ജിതിൻ മനോഹരൻ, ഗാനരചന: അൻവർ അലി, പി എസ് റഫീഖ്, അജീഷ് ദാസൻ, സംഗീതം: പൂമരം ഫെയിം ലീല, എൽ. ഗിരീഷ്കുട്ടൻ, പശ്ചാത്തല സംഗീതം: ജസ്റ്റിൻ വർഗീസ്, കല:ജയൻ ക്രയോൺ, ചമയം: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം:നിസാർ റഹ്മത്ത്.