കറികൾക്ക് എരിവിനുള്ള ചേരുവ എന്നതിൽ കവിഞ്ഞ് പച്ചമുളകിന്റെ ഗുണമറിഞ്ഞല്ല നമ്മിൽ പലരും ഉപയോഗിക്കുന്നത്. എരിവ് പേടിച്ച് മിതമായ തോതിൽ മാത്രമേ ഉപയോഗവും ഉള്ളൂ. വിറ്റാമിനുകൾ ധാരാളമുള്ള പച്ചമുളകിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കോപ്പർ, അയൺ, പൊട്ടാസ്യം എന്നിവ പച്ചമുളകിൽ ധാരാളമുണ്ട്. ശരീരത്തിന് രോഗപ്രതിരോധശേഷി സമ്മാനിക്കുന്നു പച്ചമുളക്.
ശരീരത്തിൽ അടിയുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയാൻ പച്ചമുളക് സഹായിക്കുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾ പച്ചമുളകിനെ ഒഴിവാക്കരുത്. വിറ്റാമിൻ സിയുടെ കലവറയായതിനാൽ കണ്ണുകൾ, ചർമ്മം എന്നിവയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായമാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു. ഇരുമ്പിന്റെ അപര്യാപ്തത മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ മികച്ച മാർഗമാണ് പച്ചമുളകിന്റെ ഉപയോഗം. പലതരം അലർജികളെ തടയാനും ഇതിന് കഴിവുണ്ട്.