1. ഇന്ത്യയില്‍ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചു എന്ന അവകാശ വാദവുമായി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുതിയ അവകാശ വാദവുമായി രംഗത്തെത്തിയത്. ഐ.എസ് വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് വെള്ളിയാഴ്ച ഈ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയില്‍ വിലയാ ഓഫ് ഹിന്ദ് എന്ന പേരില്‍ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ഐ.എസ് അറിയിച്ചു.
2. ഇറാഖിലും സിറിയയിലുമായി ഐ.എസ് സ്ഥാപിച്ച കാലിഫേറ്റ് പൂര്‍ണമായി തകര്‍ന്നതിനു പിന്നാലെയാണ് ഐ.എസ് ഇന്ത്യയില്‍ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ ഭൂരിഭാഗം മേഖലകളുടെയും നിയന്ത്രണം ഒരു സമയത്ത് ഐ.എസ് കൈയാളിയിരുന്നു. വെടിവയ്പ് ആക്രമണങ്ങളും ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളും ആണ് ഐ.എസിന്റെ ആക്രമണ രീതി. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 253 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു 3. പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ കിട്ടിയില്ല എന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നടപടി, കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ 33 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍. 4. യു.ഡി.എഫ് അനുഭാവികളായ പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നില്ലെന്നാണ് ആരോപണം. 44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. ഇ മെയിലായാണ് പരാതി നല്‍കിയത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ട് എന്നാണ് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി. 5. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിക്ക് എതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്നതിനിടെ മോദിയെ പരോക്ഷമായി തള്ളി പറഞ്ഞ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഒരു പ്രധാനമന്ത്രിയെ പറ്റിയും താന്‍ മോശമായി സംസാരിക്കാറില്ല എന്ന് രാജ്നാഥ് സിംഗ്. രാഷ്ട്രീയ പാര്‍ട്ടി ഏതായാലും ഒരു പ്രധാനമന്ത്രിയെ കുറിച്ചും മോശം പരാമര്‍ശം താന്‍ നടത്തില്ല. പ്രസിഡന്റ്, പ്രധാന മന്ത്രി എന്നിവരെല്ലാം വ്യക്തികളല്ല, സ്ഥാപനങ്ങളാണ്. 6. രാജ്യത്തിന്റെ വികസനത്തിന് ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ട് എന്നാല്‍ അവരുടെ പ്രവര്‍ത്തന രീതി വ്യത്യസ്തം ആയിരിക്കും എന്നും രാജ്നാഥ് സിംഗ്. പ്രതികരണം ബീഹാറിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ. രാജീവ് ഗാന്ധി അഴിമതിക്കാരനാണ് എന്ന പ്രധാനമന്ത്രിയുെട പരാമര്‍ശം വിവാദം ആകുന്നിനിടെ ആണ് മന്ത്രിയുടെ പ്രസ്താവന 7. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പോളിംഗ് ആരംഭിച്ചു. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എട്ട് വീതം, ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിംഗും ഇതോടൊപ്പം നടക്കും. നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്. 8. അസംഗഢില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവരാണ് യു.പിയില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി അജയ് മാക്കന്‍, ബോക്സിംഗ് താരം വിജേന്ദ്രസി്ഗ്, ബി.ജെ.പിക്കായി കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൗതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയും ദ്വിഗ് വിജയ് സിങ്ങിനെതിരെ ഭീകരാക്രമണ കേസിലെ പ്രതി പ്രഗ്യാസിംഗ് മത്സരിക്കുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും 9. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, രാധാമോഹന്‍ സിംഗ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ഘട്ടങ്ങളില്‍ വ്യാപകമായി അക്രമങ്ങളും ബൂത്തുപിടിത്തവും അരങ്ങേറിയ പശ്ചിമബംഗാളില്‍ പോളിംഗ് ദിനത്തിലെ സുരക്ഷക്കായി 77 കമ്പനി സേനയെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്. അതിനിടെ, ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ജാര്‍ഗ്രാമില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി ഇരുന്നു 10. നെയ്തലക്കാവില്‍ അമ്മയുടെ തിടമ്പേറ്റി പൂര വിളംബരത്തിന് തുടക്കം കുറിച്ച് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. കൊമ്പന്‍ ദേവീദാസനില്‍ നിന്നാണ് രാമചന്ദ്രന്‍ തിടമ്പ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പടിഞ്ഞാറേ നടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് തെക്കേ ഗോപുര നട തള്ളി തുറന്നു. തിരിച്ച് പടിഞ്ഞാറേ നടയിലെത്തി പൂരം വിളംബരം ചെയ്തതോടെ ആണ് പൂരാഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ തിടമ്പ് ഏറ്റുന്നത്. 11. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ആനയെ എഴുന്നള്ളിച്ചത്. ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നു എങ്കിലും കര്‍ശന ഉപാധികളോടെ ആണ് എഴുന്നള്ളിക്കാന്‍ ധാരണ ആയത്. ആന എഴുന്നള്ളത്ത് നടക്കവെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ബാരിക്കേഡ് കെട്ടി നിയന്ത്രിച്ചിട്ടുണ്ട്. അമ്പതി മീറ്റര്‍ പരിസരത്തുവരെ ആളുകളെ അടുപ്പിക്കാതിരിക്കാനുള്ള ജാഗ്രതയും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
|