-narendra-mod

കുഷിനഗർ: ഭീകരവാദികൾക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ സെെന്യത്തിന് കാത്തിരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പ്രസ്താവന.

ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികൾ സൈന്യത്തിന്റെ മുന്നിൽ നിൽക്കുകയാണ്. ഈ സമയത്ത് അവരെ വെടിവയ്‌ക്കാൻ നമ്മുടെ ജവാന്മാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്? അക്രമകാരികളെ സൈന്യം വെടിയുതിർക്കുന്നതിനെതിരെ പ്രതിപക്ഷപാർട്ടികൾ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പ്രതിപക്ഷം നിലംപരിശാകും. കാരണം ഫലപ്രദവും സത്യസന്ധവുമായ ഒരു സർക്കാരിനെയാകും ജനങ്ങൾ തിരഞ്ഞെടുക്കുകയെന്നും മോദി വ്യക്തമാക്കി.