മരുത്വാമലയിലെ തപോകാലവും അവധൂത യാത്രകളും പിന്നിട്ട് ഗുരു അരുവിപ്പുറത്തേക്ക് വരുന്നു. നാണി ആശാന്റെ സൗഹൃദവും സഹായവും സന്തോഷിപ്പിക്കുന്നു. വേലായുധൻ വൈദ്യരും കൂടെയുണ്ട്. ഗുരുവിന് പകലും രാത്രിയും ഒരുപോലെ. വൈദ്യരുടെ വീട്ടിലെത്തുമ്പോൾ ഗുരുവിനൊപ്പമുള്ള പുലിയെ കണ്ട് സ്ത്രീകൾ ഭയന്നോടുന്നു. അരുവിപ്പുറത്തെ പ്രശാന്തതയിലും ഗുരുവിന്റെ ചിന്തയും മനസും ജാതിമതഭേദങ്ങളുടെ പേരിൽ പീഡനങ്ങളേറ്റു വാങ്ങുന്ന പാവപ്പെട്ട സമൂഹത്തെക്കുറിച്ചാണ്. അവരുടെ ദുരിതങ്ങൾ അകറ്റണം. അതിനുള്ള വഴി തുറക്കണം.