keerthi-suresh

നടി കീർത്തി സുരേഷ് ബി.ജെ.പിയിലേക്കോ? സാമൂഹിക മാദ്ധ്യമങ്ങളിലടക്കം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്തെന്ന് തിരയുകയാണ് താരത്തിന്റെ ആരാധകരും. തെന്നിന്ത്യൻ ഭാഷകളിലടക്കം ഏറെ തിരക്കുള്ള നായികയാണ് കീർത്തി. അതുകൊണ്ടുതന്നെ രഷ്‌ട്രീയത്തിലേക്ക് ഇപ്പോൾ ഇറങ്ങുന്നത് താരത്തിന്റെ ഇമേജിനെ ബാധിക്കില്ലേയെന്നുവരെ ചർച്ചകൾ ഉയർന്നു കഴിഞ്ഞു.

എന്നാൽ വാർത്തയ്‌ക്ക് പിന്നിലെ സത്യമെന്തെന്ന് വ്യക്തമാക്കുകയാണ് കീർത്തിയുടെ അമ്മയും പ്രശസ്‌ത നടിയുമായ മേനകാ സുരേഷ്. ബി.ജെ.പിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രിക്കൊപ്പം താനും ഭർത്താവ് സുരേഷ്‌കുമാറും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണമെന്ന് മേനക പറയുന്നു.

ഞാനും ചിത്രത്തിലുള്ളതിനാൽ മകൾ കീർത്തി സുരേഷും ബി.ജെ.പിയിലേക്കന്ന് വാർത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബി.ജെ.പിയോട് താൽപര്യമുണ്ട്. എന്നാൽ കീർത്തി ഇതുവരെ അത്തരത്തിലൊരു താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ വാർത്തയിൽ വാസ്‌തവമില്ലെന്നും മേനക പറഞ്ഞതായി ചിലമാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.