മലയാളികളെ ചിരികൊണ്ട് വയറുനിറപ്പിച്ച ബാംബൂ ബോയ്‌സെന്ന സിനിമ കണ്ടിട്ടുള്ളവർ ബാംബൂ ചിക്കൻ കഴിച്ചിട്ടുണ്ടോ, കഴിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് മിഥുൻ അവകാശപ്പെടുന്നത്. കേരളത്തിൽ ആരും പരീക്ഷിക്കാത്ത ബാമ്പൂ ചിക്കന്റെ പ്രത്യേകത എന്തെന്നാൽ ഇതിൽ എണ്ണയുടെ അംശം ഒട്ടുമില്ല എന്നതാണ്. ഒരു ചെറിയ വീഡിയോയുടെ സഹായത്തോടെ സ്വാദിഷ്ടമായ ഈ വിഭവം തയ്യാറാക്കുന്നത് കാണാം.
ബാമ്പൂ ചിക്കൻ തയ്യാറാക്കേണ്ട വിധം
ചേരുവകൾ...
ചിക്കൻ - 500gm
മുളക്പൊടി - 4 tps
മല്ലിപ്പൊടി - 4 tps
മഞ്ഞപ്പൊടി - 1 tps
ഗരം മസാല- 1tps
കുരുമുളക്പൊടി- 1/2 tps
ഉപ്പ് - ആവശ്യത്തിന്
ചിക്കൻ മസാല - 1tps
കട്ട തൈര് - 2 tps
വെളുത്തുള്ളി പേസ്റ്റ് - 1tps
ഇഞ്ചി പേസ്റ്റ് - 1tps
മുറിച്ചെടുത്ത മുളക്കഷണങ്ങൾ
നെയ്യ്
തയ്യാറാക്കുന്ന വിധം
1) മുറിച്ചെടുത്ത മുളക്കഷ്ണങ്ങൾക്കുള്ളിൽ നന്നായി നെയ്യ് പുരട്ടുക.
2) നിങ്ങൾ എത്ര പേർക്കാണോ ചിക്കൻ പാകം ചെയ്യുന്നത് അതിനു ആവശ്യമായ അളവിൽ ചേരുവകൾ ചേർക്കുക. 500gm ചിക്കന്റെ ചേരുവകളുടെ അളവാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
3) ചിക്കൻ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞപ്പൊടി,ഗരം മസാല,കുരുമുളക്പൊടി,ഉപ്പ്,ചിക്കൻ മസാല,കട്ട തൈര്,വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
4)ചേരുവകൾ ചേർത്ത് ഇളക്കിയ ചിക്കൻ 30 മിനിറ്റ് അടച്ച് വെക്കുക ശേഷം.
5) ചിക്കൻ മുളങ്കുറ്റിയിൽ നിറയ്ക്കുക, മുളയുടെ വായ് ഭാഗം വട്ട ഇലയോ,വാഴ ഇലയോ കൊണ്ട് മൂടുക.
6) അടുപ്പിനു മുകളിൽ ഗ്രിൽ സെറ്റ് ചെയ്ത് 20 മിനിറ്റ് വേവിക്കുക, ഇടക്ക് മുളയിൽ നിന്നും വെള്ളം ഊറ്റിക്കളയുക.
7) ശേഷം സ്വാദിഷ്ടമായ ബാമ്പൂ ചിക്കൻ പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.