narcotics-raid

നോയിഡ: ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട. ഗ്രേറ്റർ നോയിഡയിലെ ഒരു വീട്ടിൽനിന്ന് 1000 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. സംഭവത്തിൽ രണ്ട് നൈജീരിയൻ സ്വദേശികളെയും ഒരു ദക്ഷിണാഫ്രിക്കക്കാരനെയും അറസ്റ്റ് ചെയ്തു. 1818 കിലോയോളം വരുന്ന സ്യൂഡോഫെഡ്രിൻ എന്ന ലഹരിമരുന്നാണ് പിടികൂടിയത്.

ഇവർ താമസിച്ചിരുന്ന വീട് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഈ വീട് വാടകയ്ക്കെടുത്താണ് സംഘം ലഹരിമരുന്ന് നിർമാണം നടത്തിയിരുന്നത്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത സൗത്ത് ആഫ്രിക്കൻ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വീടിനെക്കുറിച്ചും ലഹരി നിർമാണ കേന്ദ്രത്തെക്കുറിച്ചുമുള്ള വിവരം ലഭിച്ചത്. 24.7 കിലോ സ്യൂഡോഫെഡ്രിൻ യുവതിയിൽ നിന്നു പിടികൂടിയിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് സ്യൂഡോഫെഡ്രിൻ ഇത്ര വലിയ അളവിൽ പിടികൂടുന്നത്.