news

1. ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 59 മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാല് മണിവരെ 59 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി സൂചന. വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക ആക്രമം. ഒരു ബി.ജെ.പി പ്രവര്‍ത്തകനും തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഗട്ടര്‍ ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

2. ഉത്തര്‍പ്രദേശിലെ പതിനാല് സീറ്റിലും ഡല്‍ഹിയിലെ ഹരിയാനയിലെ മുഴുന്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ത്രിപുരയിലെ നൂറ്റി അറുപത്തി എട്ടും ബംഗാളിലെ രണ്ടും ബൂത്തുകളില്‍ റീപ്പോളിംഗ് നടന്നു. യു.പിയിലെ സുല്‍ത്താന്‍പൂരില്‍ കേന്ദ്ര മന്ത്രി മേനക ഗാന്ധിയും മഹാസഖ്യ സ്ഥാനാര്‍ത്ഥി സോനും സിംഗും തമ്മില്‍ പോളിംഗ് ബൂത്തിന് സമീപത്ത് വാക്കേറ്റമുണ്ടായി.

3. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കും രൂക്ഷമാകുന്നു. ജോസ് കെ. മാണിയ്ക്കായി മാണി വിഭാഗം രംഗത്ത് എത്തിയതിന് പിന്നാലെ മറുപടിയുമായി പി.ജെ ജോസഫ്. ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതായി അറിയില്ല. ജില്ലാ പ്രസിഡന്റുമാര്‍ മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എല്ലാം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരു വിഭാഗത്തിന് മാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദ്ദേശം ആരും മുന്നോട്ട് വയ്ക്കുമെന്ന് കരുതുന്നില്ലെന്നും പ്രതികരണം

4. യു.ഡി.എഉ് നേതാക്കള്‍ക്ക് എതിരായ പ്രതിച്ഛായയിലെ ലേഖനത്തിന് എതിരെയും പി.ജെ ജോസഫിന്റെ വിമര്‍ശനം. ബാര്‍ക്കോഴ വിഷയത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിന്നെന്നും പ്രതികരണം. പുതിയ ചെയര്‍മാന്‍ ആരെന്ന് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ മാണി. നിലവില്‍ ഒരു നിര്‍ദ്ദേശവുമില്ലെന്നും പ്രതികരണം.

5. ജോസ് കെ മാണിയുമായി ഒരു വിഭാഗം നേതാക്കള്‍ ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ അധികാര വടംവലി വീണ്ടും രൂക്ഷമായത് ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണം എന്ന ആവശ്യവുമായി 9 ജില്ലാ പ്രിസഡന്റുമാര്‍ സി.എഫ് തോമസിനെ കണ്ടത്തിന് പിന്നാലെ. സി.എഫ് തോമസ് പാര്‍ട്ടി പാര്‍ലമെന്ററി നേതാവ് ആകണമെന്നും നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. പ്രശ്നം വഷളാക്കരുത് എന്ന് ജില്ലാ നേതാക്കളോട് ആവശ്യപ്പെട്ട് സി.എഫ് തോമസ്

6. സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തി ആക്കുന്നു. വോട്ടെണ്ണല്‍ സംബന്ധിച്ച തയാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുമായി ചര്‍ച്ച നടത്തി. തപാല്‍ ബാലറ്റ്, സര്‍വീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നത് സംബന്ധിച്ചും വിശദമായി ചര്‍ച്ച നടന്നു. മെയ് 23ന് രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി

7. വോട്ടെണ്ണല്‍ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സംസഥാനത്തെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥര്‍ 15ന് കേരളത്തില്‍ എത്തും.

8. തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണല്‍ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി. ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, ജനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വോട്ടെണ്ണല്‍ പ്രക്രിയ കാണാനും മനസിലാക്കാനും ഇവിടെ സൗകര്യമുണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കൊപ്പം ഐ.ജി ദിനേന്ദ്ര കശ്യപ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

9. പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ കിട്ടിയില്ല എന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നടപടി, കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ 33 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍.

10. യു.ഡി.എഫ് അനുഭാവികളായ പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നില്ലെന്നാണ് ആരോപണം. 44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. ഇ മെയിലായാണ് പരാതി നല്‍കിയത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ട് എന്നാണ് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി.

11. ഭീകരവാദിക്കള്‍ക്ക് എതിരെ നടപടി എടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ സൈന്യത്തിന് ആകില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍, അവരെ നേരിടാന്‍ ജവാന്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണമോ എന്ന് പരിഹാസം

12. ഇന്ന് രാവിലെ ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടല്‍ പരാമര്‍ശിച്ചാണ് മോദിയുടെ പ്രസ്താവന. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയും നരേന്ദ്രമോദിയുടെ വിമര്‍ശനം. അക്രമകാരികള്‍ക്ക് നേരെ സൈന്യം വെടി ഉതിര്‍ക്കുന്നതിന് എതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നു എന്നും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നരേന്ദ്രമോദി

13. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിക്ക് എതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്നതിനിടെ മോദിയെ പരോക്ഷമായി തള്ളി പറഞ്ഞ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഒരു പ്രധാനമന്ത്രിയെ പറ്റിയും താന്‍ മോശമായി സംസാരിക്കാറില്ല എന്ന് രാജ്നാഥ് സിംഗ്. രാഷ്ട്രീയ പാര്‍ട്ടി ഏതായാലും ഒരു പ്രധാനമന്ത്രിയെ കുറിച്ചും മോശം പരാമര്‍ശം താന്‍ നടത്തില്ല. പ്രസിഡന്റ്, പ്രധാന മന്ത്രി എന്നിവരെല്ലാം വ്യക്തികളല്ല, സ്ഥാപനങ്ങളാണ്.