priyanka-gandhi

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വധേരയും ഡൽഹിയിൽ വോട്ട് ചെയ്തെങ്കിലും മകൻ വോട്ടുചെയ്യാനെത്തിയിരുന്നില്ല. പ്രിയങ്കയുടെ മകൻ 19കാരനായ രഹാൻ വധേരയുടെ കന്നിവോട്ടായിരുന്നു ഇത്. മകൻ വോട്ട് ചെയ്യാതിരുന്നതിന് വിശദീകരണവുമായി പ്രിയങ്ക രംഗത്തെത്തി. മകന് പരീക്ഷക്കായി ലണ്ടനിലേക്ക് മടങ്ങിപോകേണ്ടിവന്നുവെന്നായിരുന്നു പ്രിയങ്ക മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. വോട്ടെടുപ്പിന് മുമ്പ് സഹോദരി മിറായോടൊപ്പമാണ് രഹാൻ ലണ്ടനിലേക്ക് തിരിച്ചത്.

ഉത്തർപ്രദേശിലെ ഏതാനും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മകൻ രഹാൻ വധേരയും സഹോദരി മിറയയും പ്രിയങ്ക ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു. അമ്മാവൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തിയിലും മുത്തശ്ശി സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും രഹാനും മിറായയും പ്രചാരണത്തിൽ സജീവമായിരുന്നു.