ഭോപ്പാൽ: പോളിംഗ് ബൂത്തിലെത്താൻ വൈകിയതിനാൽ ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വോട്ടുചെയ്യാൻ കഴിഞ്ഞില്ല. മദ്ധ്യപ്രദേശിലെ രാജ്ഗഡിലായിരുന്നു സിംഗ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇന്നലെ മുഴുവനും സിംഗ് ഭോപ്പാലിലെ ബൂത്തുകൾ സന്ദർശിക്കുന്നതിന്റെ തിരക്കിലായിരുന്നു സിംഗ്. രാജ്ഗഡിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ഭോപ്പാൽ.വോട്ട് ചെയ്യാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും അടുത്തതവണ ഭോപ്പാലിലേക്ക് വോട്ട് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.