ടോക്കിയോ:ജപ്പാൻ നിർമ്മിച്ച ലോകത്തെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. മണിക്കൂറിൽ 400 കിലോമീറ്ററാണ് പരമാവധി വേഗത. ജപ്പാന്റെ ബുള്ളറ്റ് ട്രെയിനായ ഷിൻകാൻസെന്റെ പുതിയ പതിപ്പാണിത്. ആൽഫ - എക്സ് എന്നാണ് പേര്. 2030ൽ പ്രതിദിന സർവീസ് തുടങ്ങും. അന്ന് 360 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുന്നത്. ചൈനയുടെ ഫൂ സിംഗ് ബുള്ളറ്റ് ട്രെയിനിനേക്കാൾ പത്ത് കിലോമീറ്റർ വേഗത കൂടുതലുണ്ടാവും. നീണ്ട മൂക്ക് പോലുള്ള മുൻ ഭാഗമാണ് ഡിസൈൻ പ്രത്യേകത. പത്ത് കോച്ചുകൾ ഉണ്ടാവും.