modi-

ഖണ്ട്‌വ: ഹിന്ദുതീവ്രവാദം എന്ന പേരുപറഞ്ഞ് ഇന്ത്യയുടെ മതപാരമ്പര്യത്തെ കോൺഗ്രസ് അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഖണ്ട്‌വയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിന്റെ പേരിൽ ഹിന്ദു മതത്തിന്റെ നിറമെന്നറിയപ്പെടുന്ന കാവിയെ അപമാനിക്കുകയാണ് ചെയ്യുന്നത്. എത്ര രക്ഷ ജപിച്ചു കെട്ടിയാലും കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആ പാപത്തിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നും മോദി പറഞ്ഞു.

ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് താന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും കള്ളത്തരങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി ആരോപിച്ചു.