പൂനെ : ജോലിയില്ലാത്തത് കൊണ്ട് വിവാഹം നടക്കുന്നില്ലെന്നും അതുകൊണ്ട് ദയാവധം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുവാവ് കത്തയച്ചു. ജോലിയില്ലാത്തതിനാൽ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നമെന്നും ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനാണ് കത്തയച്ചത്. പൂനെ സ്വദേശിയായ 35കാരന്റെ കത്ത് രണ്ടാഴ്ച മുൻപാണ് മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്ന് ലഭിച്ചത്.
'തനിക്ക് മാതാപിതാക്കൾക്ക് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ല. സ്ഥിരം ജോലിയില്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവാഹാലോചനകൾ വന്നെങ്കിലും ജോലിക്കാര്യം പറഞ്ഞ് അതെല്ലാം ഒഴിവായിപ്പോയി. വലിയ നിരാശയിലും മാനസിക സമ്മർദ്ദത്തിലുമാണ്'. അതുകൊണ്ട് ദയാവധം അനുവദിച്ച് തരണമെന്നും ദേവിദാസ് പറയുന്നു.
അന്വേഷണത്തിൽ ഇയാൾ ഉയർന്ന വിദ്യാഭ്യാസം നേടിയതും നല്ല കുടുംബത്തിൽ നിന്നുമുള്ളയാളാണ്. എന്നാൽ കുടുംബത്തിൽ നിന്നുള്ള പ്രശ്നങ്ങളും അയാളെ അലട്ടുന്നു. മാതാപിതാക്കളോടുള്ള സ്നേഹവും ഇയാളെ നിരാശനാക്കിയെന്ന് പൊലീസ് പറയുന്നു. കത്ത് ലഭിച്ച ഉടനെ സർക്കാർ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തു. യുവാവിനെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. ഇപ്പോൾ ദേവിദാസിന് പ്രശ്നമൊന്നും ഇല്ലെന്നും സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു.