അക്ര (ഘാന): പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനോഫാസോയിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. കതോലിക്കാപള്ളിയിലാണ് ആക്രമണമുണ്ടായത്. കുർബാനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ വൈദികൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ ഡാബ്ലോയിലെ കത്തോലിക്കാ പള്ളിയിലായിരുന്നു ആക്രമണം. കുർബാന നടക്കുന്നതിനിടെ ആയുധധാരികൾ പള്ളിയിലേക്ക് ഇരച്ചുകയറുകയും വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ പ്രാർത്ഥനയ്ക്കായി എത്തിയവർ ചിതറിയോടിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.