കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്ന വോട്ടെടുപ്പിനിടെ പോളിങ് ഒാഫിസറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് കയ്യിൽ വോട്ടിങ് യന്ത്രവുമായി കൂളായി നടന്നുനീങ്ങുന്ന പോളിങ് ഓഫീസറായി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. അതിന് ശേഷം ഇവർ ആരാണെന്ന് കണ്ടെത്താൻ സോഷ്യൽ മീഡിയയിലൂടെ ശ്രമവും നടത്തിയിരുന്നു.
അവസാനം ഉത്തരം സോഷ്യൽ മീഡിയ തന്നെ കണ്ടെത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ദേവര സ്വദേശിനിയായ റീന ദ്വിവേദിയായിരുന്നു ഈ സുന്ദരി. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ് റീന. ടിക് ടോക് വിഡിയോകളിൽ നിന്നാണ് റീനയെ ആളുകൾ തിരിച്ചറിഞ്ഞത്. പോളിങ് ബൂത്തിലേക്ക് നടന്നുവരുന്നതുൾപ്പെടെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ മാത്രമല്ല മാദ്ധ്യമങ്ങളും റീന താരമായിരുന്നു.