pv-anvar

തൃത്താല: നിർദ്ധന കുടുംബങ്ങൾ താമസിക്കുന്ന റോഡ് ടാർ ചെയ്യണമെന്ന ആവശ്യം നിഷ്കരുണം തള്ളി സ്വന്തക്കാരുടെയും ബന്ധുക്കളുടെയും വീടുകളുടെ മുറ്റത്തേക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് തുക ചെലവാക്കി റോഡ് നിർമ്മിച്ച ചരിത്രമാണ് തൃത്താല എം.എൽ.എയ്ക്കുള്ളതെന്ന് ആഞ്ഞടിച്ച് പി.വി.അൻവർ. ഫേസ്ബുക്ക് പോസ്റ്റിലാണ് പി.വി.അൻവർ വി.ടി.ബൽറാമിനെതിരെ രൂക്ഷ വമിർശനമുന്നിച്ചത്. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളറ എസ്‌.സി കോളനി നിവാസികളുടെ .കാലങ്ങളായുള്ള ആവശ്യമാണ് ഇവിടേക്കുള്ള റോഡിന്റെ ടാറിംഗ്‌.2016-ൽ ഇലക്ഷനുമായി ബന്ധപ്പെട്ട്‌ ഇവിടെയെത്തി വാഗ്ദാനം നൽകിയ ശേഷം പലരും അങ്ങോട്ട്‌ തിരിഞ്ഞ്‌ നോക്കിയിട്ടില്ല.മെയിൻ റോഡ്‌ അല്ലാത്തതിനാൽ ശിലാഫലകം ആരും കാണാതെ പോകും എന്നതാവും കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്‌.പല വീടുകളിലേക്കും വാഹനം എത്താൻ പോലും സൗകര്യമില്ല.ഇതേ സമയം,ഈ പ്രദേശത്തിന് സമീപം സ്വന്തക്കാരുടെ വീടുകളിലേക്ക്‌,മുറ്റം വരെ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി റോഡ്‌ നിർമ്മിച്ചിട്ടുമുണ്ടെന്ന് വെള്ളറ കോളനി നിവാസികൾ പറയുന്നതായി അൻവർ കുറിച്ചു. റോഡിന്റെ ചിത്രവും അൻവർ പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അധികാര ദുർവ്വിനിയോഗത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ലേറ്റസ്റ്റ്‌ വേർഷൻ

പട്ടികജാതി വിഭാഗത്തിൽ പെട്ട 13 നിർദ്ധന കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളറ എസ്‌.സി കോളനി.കാലങ്ങളായുള്ള ഇവരുടെ ആവശ്യമാണ് ഇവിടേക്കുള്ള റോഡിന്റെ ടാറിംഗ്‌.2016-ൽ ഇലക്ഷനുമായി ബന്ധപ്പെട്ട്‌ ഇവിടെയെത്തി വാഗ്ദാനം നൽകിയ ശേഷം പലരും അങ്ങോട്ട്‌ തിരിഞ്ഞ്‌ നോക്കിയിട്ടില്ല.മെയിൻ റോഡ്‌ അല്ലാത്തതിനാൽ ശിലാഫലകം ആരും കാണാതെ പോകും എന്നതാവും കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്‌.പല വീടുകളിലേക്കും വാഹനം എത്താൻ പോലും സൗകര്യമില്ല.ഇതേ സമയം,ഈ പ്രദേശത്തിന് സമീപം സ്വന്തക്കാരുടെ വീടുകളിലേക്ക്‌,മുറ്റം വരെ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി റോഡ്‌ നിർമ്മിച്ചിട്ടുമുണ്ടെന്ന് വെള്ളറ കോളനി നിവാസികൾ പറയുന്നു.ഇത്‌ ശരിയാണെങ്കിൽ,ഇതല്ലേ യഥാർത്ഥ അധികാര ദുർവ്വിനിയോഗവും സ്വജനപക്ഷപാതവും?

ഇവിടെ തന്നെയുള്ള യുവഭാവന ആർട്ട്സ്‌ ആൻഡ്‌ സ്പോർട്ട്സ്‌ ക്ലബ്ബിന്റെ കെട്ടിട നിർമ്മാണത്തിനായി 2 ലക്ഷം രൂപ അനുവദിച്ചതായി നോട്ടീസ്‌ പ്രിന്റ്‌ ചെയ്ത്‌ ഇലക്ഷൻ കാലത്ത്‌ വിതരണം ചെയ്യുകയും ചെയ്തിരുന്നു.അന്ന് പുറപ്പെട്ട ആ തുക ഇന്ന് വരെ ഇവിടെ എത്തിയിട്ടില്ലെന്ന് ആ പ്രദേശത്തെ ചെറുപ്പക്കാരും പറയുന്നു.

ഇത്‌ രാജ്യമേതാണെന്ന് പറയേണ്ടതില്ലല്ലോ!
(ഒരുകൂട്ടം പാവങ്ങൾക്ക്‌ മോഹന വാഗ്ദാനം നൽകിയ ശേഷം,അത്‌ ഒഴിവാക്കി,സ്വന്തക്കാരുടെ വീട്ടുമുറ്റങ്ങളിലേക്ക്‌ ടാർ ചെയ്ത്‌ നൽകി എന്ന് വെള്ളറ കോളനിയിലെ ജനങ്ങൾ പറയുന്ന റോഡിന്റെ ചിത്രം ഒപ്പം ചേർക്കുന്നു)