സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ഫസ്റ്റ് ഹെൽത്ത് കെയർ ക്ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എം.ഒ.എച്ചിലേക്ക് നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു.
ബി.എസ്.സി യോഗ്യതയുള്ള വനിതനഴ്സുമാർക്കാണ് നിയമനം. കാർഡിയാക് സർജറി ഐ.സി.യു., കാത് ലാബ്, ക്രിട്ടിക്കൽ കെയർ (മുതിർന്നവർ), ഡയാലിസിസ് ഡിപ്പാർട്ട്മെന്റ്, എമർജൻസി ഡിപ്പാർട്ട്മെന്റ് (വനിതകൾ, പുരുഷന്മാർ, ഗൈനക്കോളജി, പീഡിയാട്രിക്), ഐ.സി.യു (കൊറോണറി), ഇൻഫെർട്ടിലിറ്റി ഡിപ്പാർട്ട്മെന്റ്, മെറ്റേണിറ്റി, മെഡിക്കൽ കെയർ, മെഡിസിൻ ഡിപ്പാർട്ട്മെന്റ് (വനിത,പുരുഷൻമാർ, പീഡിയാട്രിക്), എൻ.ഐ.സി.യു, നഴ്സിംഗ് സൂപ്പർവൈസർ, നഴ്സിംഗ് ട്രെയിനർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ്, ഓപ്പറേഷൻ റൂം, പീഡിയാട്രിക് ഐ.സി.യു, പീഡിയാട്രിക് സർജറി,പോസ്റ്റ് ഒ.റ്റി ഡിപ്പാർട്ട്മെന്റ്, പ്രീ.നാറ്റൽ യൂണിറ്റ്, ക്വാളിറ്റി കൺട്രോൾ നഴ്സ്, റീനൽ ഡയാലിസിസ്, സർജറി ഡിപ്പാർട്ട്മെന്റ് (പൂരുഷൻ/വനിത) എന്നി വിഭാഗങ്ങളിലാണ് നിയമനം.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ (വെളുത്തപശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ മേയ് 16-ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ )-ൽ ലഭിക്കും.
ഖത്തറിലെ ഗൾഫ് ഡ്രില്ലിംഗ് ഇന്റർനാഷണൽ
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് ഓഫീസർ, അസിസ്റ്റന്റ് ഡ്രില്ലർ, എച്ച് എസ് ഇ ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. , കമ്പനിവെബ്സൈറ്റ്:www.gdi.com.qa.വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
രാസ് ഗ്യാസ്
ഖത്തർ രാസ് ഗ്യാസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേറ്റർ ട്രെയിനി, ഓഫ്ഷോർ ടെക്നീഷ്യൻ, ഓപ്പറേറ്റർ, മെയിന്റനൻസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
https://www.qatargas.com. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
സെന്റ്.റെഗീസ് ഹോട്ടൽ
യുഎഇ, സൗദി എന്നിവിടങ്ങളിലെ സെന്റ്.റെഗീസ് ഹോട്ടൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് സർവീസ് അസോസിയേറ്റ് , ഫിറ്റ്നസ് ഇൻസ്ട്രക്ടർ, കിച്ചൺ ടെക്നീഷ്യൻ, വെയിറ്റർ റൂം സർവീസ്, കോമ്മിസ് 2, വെയിറ്റർ , അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ, റീജണൽ മാനേജർ, ജനറൽ മാനേജർ, ലോണ്ട്രി അറ്റന്റർ, എ.സി ടെക്നീഷ്യൻ, ഗസ്റ്റ റിലേഷൻ ഏജന്റ്, ലാൻഡ്സ്കേപ്പിംഗ് മാനേജർ, ഹ്യൂമൻ റിസോഴ്സ് അഡ്മിൻ എന്നിവിടങ്ങളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.marriott.com/വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
എമേഴ്സൺ
യു.എ.ഇ, സിംഗപ്പൂർ, സൗദി അറേബ്യ, ഫിലിപ്പൈൻസ്, മലേഷ്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ഷോറൂമുകളിലേക്ക് എമേഴ്സൺ ഗ്രൂപ്പ് (മാനുഫാക്ച്വറിംഗ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.റിസേർച്ച് എൻജിനീയർ, പ്രോസസ് ലെവൽ പ്രോഡക്ട് എൻജിനീയർ, സർവീസ് എൻജിനീയർ, വേർഹൗസ് ലീഡ്, പ്രോജക്ട് എൻജിനീയർ, സീനിയർ കോസ്റ്റ് അക്കൗണ്ടന്റ്, ഇൻവെന്ററി കൺട്രോൾ അനലിസ്റ്റ്,എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.കമ്പനി വെബ്സൈറ്റ്: https://www.emerson.com
സീഗൾ ഇൻഷ്വറൻസ് സർവീസ് കോർപറേഷൻ
ദുബായിലെ സീഗൾ ഇൻഷ്വറൻസ് സർവീസ് കോർപറേഷനിൽ വിവിധ തൊഴിൽ ഒഴിവുകളിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ https://gulfjobvacancy.com/ എന്ന വെബ്സൈറ്റിലുണ്ട്. വിശദമായ ബയോഡാറ്റ കമ്പനിയുടെ ഇമെയിലായ career@seagulluae.net ലേക്ക് അയക്കാം. കമ്പനി വെബ്സൈറ്റ്: seagulldubai.com/site/
ദി വൺ ഇൻ മിഡിൽ
ഈസ്റ്റ് ദി വൺ ഇൻ മിഡിൽ ഈസ്റ്റ് ഫർണിച്ചർ റീട്ടെയിൽ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ബഹ്റൈനിലേക്ക് അപേക്ഷിക്കുന്നവർ jobs.bh@theone.com എന്ന മെയിലിൽ ബയോഡാറ്റ അയക്കണം. അതുപോലെ ജോർദ്ദാൻ jobs.jor@theone.com , കുവൈറ്റ് jobs.kw@theone.com ട്യൂണിഷിയ jobs.tunisia@theone.com , യുഎഇ,അബുദാബി jobs.uae@theone.com എന്നീ മെയിലുകളിലേക്ക് ബയോഡാറ്റ അയക്കണം. കമ്പനി വെബ്സൈറ്റ് : https://www.theone.com. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
യൂറോപ്പിലേക്ക് റിക്രൂട്ട്മെന്റ്
യൂറോപ്പിലെ വിവിധ കമ്പനികളിലേക്ക് സ്കൈലോ ടെക് ഓവർസീസ് റിക്രൂട്ട്മെന്റ് നടത്തുന്നു. എ.സി ടെക്നീഷ്യൻ, പൈപ്പ് ഫിറ്റർ, ഇലക്ട്രിക്കൽ ഫിറ്റർ, കോമ്മിസ്, ഷെഫ്, വെയിറ്റേഴ്സ്, വെയിട്രസ്, ഡ്രൈവർ, മെക്കാനിക്ക്, മെഷ്യൻ ഓപ്പറേറ്റേഴ്സ്, പാനൽ ബീറ്റേഴ്സ്, ഡ്രാഫ്റ്റ്മെൻ, സെക്യൂരിറ്റി ഗാർഡ്, ജനറൽ ലേബേർസ്, ക്ളീനേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്. പ്രായം : 25 - 45. ഇന്റർവ്യൂ മേയ് 19ന് കൊച്ചിയിൽ നടക്കും. വിശദവിവരങ്ങൾ: https://thozhilnedam.com എന്ന വെബ്സൈറ്റിൽ.
ഐ.സി.ആർ.സി
കുവൈറ്റിലെ ഐ.സി.ആർ.സി (ഇന്റർനാഷണൽ കമ്മിറ്റി ഒഫ് റെഡ് ക്രോസ്) നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാട്ടർ ആൻഡ് ഹാബിറ്റാറ്റ് യൂണിറ്റ് ട്രെയിനീസ്, ആർക്കിടെക്ട്, സിവിൽ എൻജിനീയർ, പ്രൊഫഷണൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, സീനിയർ ഇംഗ്ളീഷ് റിവൈസർ, റിസേർച്ചർഎന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.icrc.org/en. comവിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
അനന്തര ഹോട്ടൽസ് ആർഡ് റിസോർട്സ്
യുഎഇയിലെ അനന്തര ഹോട്ടൽസ് ആർഡ് റിസോർട്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ചീഫ് സ്റ്റിവാർഡ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജർ, ഇന്റേൺഷിപ്പ്, സെയിൽസ് മാനേജർ, ലേണിംഗ് മാനേജർ, അസിസ്റ്റന്റ് ഹ്യൂമൻ റിസോഴഅസസ് മാനേജർ, ഇന്റൻഷിപ്പ് കിച്ചൺ, ഇന്റൻഷിപ്പ് ഹൗസ് കീപ്പിംഗ്, ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.anantara.com/ വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
ഇക്വേറ്റ് പെട്രോകെമിക്കൽ കമ്പനി
കുവൈറ്റിലെ ഇക്വേറ്റ് പെട്രോകെമിക്കൽ കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.equate.com. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.