മാഡ്രിഡ് : ക്ളേ കോർട്ടിലെ രാജാവ് റാഫേൽ നദാലിനെ മാഡ്രിഡ്ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപ്പാസ് അട്ടിമറിച്ചു. ആസ്ട്രേലിയൻ ഓപ്പണിൽ റോജർ ഫെഡററെ അട്ടിമറിച്ചിരുന്ന സിറ്റിസിപ്പാസ് ഇന്നലെ 6-4, 2-6, 6-3 നാണ് നദാലിനെ കീഴടക്കിയത്. ഫ്രഞ്ച് ഓപ്പണിനായുള്ള നദാലിന്റെ തയ്യാറെടുപ്പുകൾക്ക് തിരിച്ചടിയാണ് ഈ തോൽവി.
ഫൈനലിൽ ലോക ഒന്നാം റാങ്ക് താരം നൊവാക്ക് ജോക്കോവിച്ചാണ് സിറ്റ്സിപാസിന്റെ എതിരാളി. സെമിയിൽ ഡൊമിനിക് തീമിനെ 7-6 (7/2), 7-6 (7/4) നാണ് നൊവാക്ക് കീഴടക്കിയത്.
അങ്കിത സെമിയിൽ പുറത്ത്
ലുവാൻ : ഇന്ത്യൻ ടെന്നിസ് താരം അങ്കിതാ റെയ്‌ന ചൈനയിൽ നടന്ന ഐ.ടി.എഫ് വനിതാ ടൂർണമെന്റിന്റെ സെമിഫൈനലിൽ പുറത്തായി. ചൈനക്കാരിയായ യിംഗ് യിംഗ് ഡുവാൻ 6-3, 1-6, 6-2 നാണ് അങ്കിതയെ കീഴടക്കിയത്.