നാം നിസാരവത്കരിക്കുന്ന പല ചെടികളിലും നാമറിയാത്ത നിരവധി ഔഷധഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അതിലൊന്നാണ് മണിത്തക്കാളി. ആയുർവേദ, പ്രകൃതി ചികിത്സകളിൽ ഇത് മരുന്നായി ഉപയോഗിക്കുന്നു. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം അർബുദം ഉൾപ്പടെയുള്ള മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു മണിത്തക്കാളി. ആന്റി ബാക്ടിരീയൽ ഗുണങ്ങളുള്ളതിനാൽ ബാക്ടീരിയ കാരണമാകുന്ന പലതരം രോഗങ്ങളെ പ്രതിരോധിക്കും. മികച്ച വേദന സംഹാരിയാണ് .
തൊണ്ട വേദന, തൊണ്ടയിലെ അണുബാധ എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് . ദഹന പ്രശ്നങ്ങൾ പരിഹരിക്കും. അൾസറിന് ശമനമുണ്ടാക്കും. ഇതിന്റെ ഇലയും ഔഷധമൂല്യമുള്ളതാണ്. കുട്ടികളിലെ പനി ശമിപ്പിക്കാൻ ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം . കായും ഇലയും കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണ് പലതരം ചർമ്മരോഗങ്ങളെ പ്രതിരോധിക്കും. കായയിലുള്ള ചെറിയ അരികൾ മുഖത്ത് ഉരസുന്നത് പാടുകളും കുത്തുകളും ഇല്ലാതാക്കും. ചർമ്മം മൃദുലവും സുന്ദരവുമാക്കും.