suresh-gopi

തൃശ്ശൂർ: തൃശൂർപൂരം സ്ഥാപിച്ചത് ഒരു ശക്തനാണെന്നും (ശക്തൻ തമ്പുരാൻ) അതുകൊണ്ടുതന്നെ ഒരു നിയമത്തിനും നിയമപാലകർക്കും അതിനകത്ത് ദുരുദ്ദേശപരമായി ഇടപെടാൻ പറ്റില്ലാന്ന് ഇന്നലെ തെളിഞ്ഞതായി നടനും തൃശൂരിലെ ലോക്‌സ‌സഭാ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി എം.പി. നൂറ്റാണ്ടുകളായി തുടർന്നുവരുന്നതാണ് തൃശൂർ പൂരമെന്നും, ശക്തമായ സ്ഥാപനമായതുകൊണ്ടുതന്നെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

'ഒരു മാറ്റവും ഉണ്ടായിട്ടില്ല, കാരണം ശക്തമായ സ്ഥാപനമാണത്. അതിന്റെ ഒരു ഇൻസ്‌റ്റലേഷൻ എന്ന് പറയുന്നത് ഒരു ശക്തനാണ് ചെയ്‌തത്. അതുകൊണ്ട് അത് ശക്തമായി മുന്നോട്ടു പോകുന്നു. ഒരു നിയമങ്ങൾക്കും നിയമപാലകർക്കും അതിനകത്ത് ദുരുദ്ദേശപരമായി ഇടപെടാൻ പറ്റില്ലാന്ന് ഇന്നലെ തെളിഞ്ഞു'. പൂരങ്ങൾ കണ്ട് ജനം ഏതുവശത്തേക്ക് ഇളകുന്നുവോ ആ വശത്തേക്ക് തനിക്കും ഒന്നിളകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവിടെ താരം, അവതാരകൻ, സ്ഥാനാർത്ഥി, രാഷ്‌ട്രീയക്കാരൻ എന്നുള്ളതെല്ലാം അഴിച്ചുവെച്ച് ഒരു പൂരപ്പറമ്പുകാരനായി നല്ലതുപോലെ ആസ്വദിച്ച് പെരുമാറുവാൻ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.