മാവേലിക്കര: തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചുമാറ്റി. മാവേലിക്കര പുതിയകാവിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടാത്. പുതിയകാവ് തച്ചിട്ടി വടക്കതിൽ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കൾക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.
തൊഴുത്തിൽ കെട്ടിയിരുന്ന ഒരു പശുവിന്റെ അകിടാണ് സാമൂഹ്യവിരുദ്ധർ മുറിച്ചു മാറ്റിയത്. തൊഴുത്തിൽ കയറി അക്രമികൾ കയർ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെ പശുവിന്റെ കാലുകൾ കെട്ടുന്നതിനിടെ ഉച്ചത്തിൽ കരഞ്ഞതോടെ വീട്ടുകാർ ഉണർന്നപ്പോഴേക്കും അകിട് മുറിച്ച ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു.