തൃശ്ശൂർ: മേളപ്രമാണി പെരുവനം കുട്ടൻമാരാർ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടയിലാണ് സംഭവം. കുട്ടൻമാരാരെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത ചൂടിനെ തുടർന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടൻമാരാരെ ബാധിച്ചത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തുമെന്നാണ് സൂചന. പനി അലട്ടിയിരുന്നെന്ന് പെരുവനം കുട്ടൻമാരാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂരുള്ള സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുകയാണ്.