1. 2011ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ചിഹ്നം?
സ്റ്റാമ്പി എന്ന ആനക്കുട്ടി
2. യു.എസിനെ സൗത്ത് കരോലിനാസ്റ്റേറ്റിന്റെ ഗവർണറാകുന്ന പ്രഥമ ഇന്ത്യൻ വംശജ?
നിക്കിഹാലെ
3. ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഇന്ത്യയുടെ ശബ്ദാതിവേഗ പോർ വിമാനം?
തേജസ്
4. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴ് കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
ജോർദാൻ റോമെറൊ
5. ഭൂമിക്കടിയിൽ പ്രത്യേകതരം പാറകൾക്കിടയിൽ നിന്ന് ലഭിക്കുന്ന പ്രകൃതി വാതകം?
ഷെയിൽ ഗ്യാസ്
6. ഐ.എസ്.ആർ.ഒ തലവനായി നിയമിതനാകുന്ന നാലാമത്തെ മലയാളി?
ഡോ. കെ. രാധാകൃഷ്ണൻ
7. നിർബന്ധിത മതംമാറ്റം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
8. കൺവർസേഷൻസ് വിത്ത് മൈസെൽഫ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
നെൽസൺ മണ്ടേല
9. മാസ്ക് ഒഫ് ആഫ്രിക്ക ആരുടെ പുസ്തകമാണ്?
വി.എസ്. നെയ്പ്പാൾ
10. ഫേസ്ബുക്ക് സ്ഥാപകൻ ആര്?
മാർക്ക് സൂക്കർ ബർഗ്
11. ആസ്ട്രേലിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ?
ജൂലിയ ഗില്ലഡ്
12. സമാധാനത്തിനും നിരായുധീകരണത്തിനുമുള്ള 2010ലെ ഇന്ദിരാഗാന്ധി പുരസ്കാരത്തിന് അർഹനായ ബ്രസീലിയൻ മുൻ പ്രസിഡന്റ്?
ലൂയിസ് ഇനാസിയോ ലുല ഡി സിൽവ
13. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
സച്ചിൻ ടെൻഡുൽക്കർ
14. 2007ലെ ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാള കവി?
ഒ.എൻ.വി കുറുപ്പ്
15. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ തുടക്കം കുറിച്ച പദ്ധതി ഏത് ?
ശബല
16. കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്ന നിയമം എന്നാണ് നിലവിൽ വന്നത്?
2010 ഏപ്രിൽ 1ന്