arrest

മുംബയ്: എ.ടി.എമ്മിനുള്ളിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് അറസ്‌റ്റിൽ. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മിലാണ് സംഭവം. സന്ദീപ് കുംഭർകർ (35) ആണ് അറസ്റ്റിലായത്. പണം എടുക്കാനെത്തിയ യുവതിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

സന്ദീപിന്റെ പരാക്രമം 23കാരി മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ അറസ്‌റ്റിലായത്. അന്വേഷണത്തിൽ ഒരു സ്വകാര്യ ക്ലബിലെ ജീവനക്കാരനാണ് സന്ദീപെന്ന് മനസിലായി. പ്രതിക്കെതിരെ ഐ.പി.സി സെക്ഷൻ 354, 509 പ്രകാരമാണ് പൊലീസ് കേസെടുത്തത്ത്.

സഹായിക്കാനെന്ന വ്യാജേന എ.ടി.എം കൗണ്ടറിൽ പ്രവേശിച്ച യുവാവ് പാന്റ്സിന്റെ സിബ്ബഴിച്ച് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ യുവതി മൊബൈലിൽ ചിത്രീകരിച്ചെന്നു മനസിലാക്കിയതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു.