കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ സ്ഫോടക വസ്‌തുപൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായിയിൽ അദീപ് റഹ്മാൻ (10), കല്ലാരൻകെട്ടിൽ ജിതേവ് (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും അയൽവാസികളാണ്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.