കൊച്ചി: പ്രമുഖ അന്താരാഷ്‌ട്ര പെർഫ്യൂം നിർമ്മാതാക്കളായ ഫ്രൈഡേ ഫ്രഷിന്റെ ഉത്‌പന്നങ്ങൾ കേരള വിപണിയിലെത്തി. ചലച്ചിത്രതാരം മിയ ജോർജിൽ നിന്ന് പെർഫ്യൂം ഏറ്റുവാങ്ങി കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്‌ട്രി അസോസിയേഷൻ പ്രസിഡന്റ് സി.കെ. ബേബി ചെറുശേരിക്കളം ഫ്രൈഡേ ഫ്രഷ് പെർഫ്യൂമിന്റെ കേരള വിപണിയിലെ അവതരണം നിർവഹിച്ചു.
വ്യക്തിഗത ആവശ്യത്തിനുള്ള ഫൈൻ പെർഫ്യൂം, പോക്കറ്റ് പെർഫ്യൂം, ബോഡി സ്‌പ്രേ തുടങ്ങിയവയും വ്യാവസായിക ആവശ്യത്തിനുള്ള പെർഫ്യൂം ഫൗണ്ടൻ, ബേക്കർ, ഡിഫ്യൂസർ, ഹോം ഫ്രാഗ്രൻസ്, ഓഡർ ന്യൂട്രലൈസേഴ്‌സ് തുടങ്ങിയ ഉത്‌പന്നങ്ങളുമാണ് കമ്പനി കേരള വിപണിയിലെത്തിക്കുന്നത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഫ്രൈഡേ ഫ്രഷ്. ചടങ്ങിൽ കേരള റീജിയൺ ഓപ്പറേഷണൽ ഹെഡ് എസ്. സന്തോഷ് കുമാർ, മാർക്കറ്റിംഗ് മേധാവി എസ്.ബി. പ്രിജിത്, കമ്പനി ഡയറക്‌ടർ സാജൻ മാത്യു, ടെക്‌നിക്കൽ ഹെഡ് സി.ജി. സുജിത് തുടങ്ങിയവർ സംബന്ധിച്ചു.