betti

ദുബായ് : ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലം മുംബയ് സ്വദേശിയായ യുവതി ദുബായിൽ മരിച്ചു. ദുബായിലെ പാചകവിദഗ്ദ്ധയും ബെറ്റി കേക്ക് ടെയിൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ബെറ്റി റീത്ത ഫെർണാണ്ടസാണ് (42)

ദുബായിലെ അൽ സഹ്റ ആശുപത്രിയിൽ മരിച്ചത്. ഇടുപ്പിന് ജന്മനായുള്ള തകരാർ പരിഹരിക്കുന്നതിനായി നടന്ന 2 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് മരണം. രണ്ട് കുട്ടികളുണ്ട്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബെറ്റിയുടെ ഭർത്താവ് ദുബായ് ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകി. പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.