കൊച്ചി: ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 234.45 ശതമാനം വർദ്ധനയോടെ 90.28 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2017-18ൽ ലാഭം 26.99 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 698.69 കോടി രൂപയിൽ നിന്ന് 63.27 ശതമാനം ഉയർന്ന് 1,140.78 കോടി രൂപയായി. നിക്ഷേപം 4,317 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 71.10 ശതമാനമാണ് വർദ്ധന.
ബാങ്കിന്റെ മൊത്തം ആസ്‌തി 4,724.13 കോടി രൂപയിൽ നിന്ന് 49.39 ശതമാനം വർദ്ധിച്ച് 7,057.48 കോടി രൂപയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്‌തി 2.69 ശതമാനത്തിൽ നിന്ന് 0.77 ശതമാനത്തിലേക്ക് താഴ്‌ന്നത് ബാങ്കിന് നേട്ടമായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.79 ശതമാനത്തിൽ നിന്ന് 1.61 ശതമാനത്തിലേക്കും താഴ്‌ന്നു. തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് ബാങ്കിന് 14 സംസ്‌ഥാനങ്ങളിലായി 424 ശാഖകളും 33 ലക്ഷം ഇടപാടുകാരുമുണ്ട്.