1. കേരള കോണ്‍ഗ്രസിന്റെ താത്കാലിക ചുമതല പി.ജെ ജോസഫിന്. പാര്‍ട്ടി ഭരണഘടന 29ാം വകുപ്പ് പ്രകാരം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് വരെ താത്ക്കാലിക ചുമതല വര്‍ക്കിംഗ് ചെയര്‍മാന്‍ ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രാം. പി.ജെ ജോസഫിന് താത്ക്കാലിക ചുമതല നല്‍കി കൊണ്ടുള്ള സര്‍ക്കുലര്‍ ജോയ് എബ്രാം പുറത്തിറക്കി
2. കെ.എം മാണി അനുസ്മരണ ചടങ്ങ് ബുധനാഴ്ച തിരുവനന്തപുരത്ത് നടത്താനും തീരുമാനം. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ട്ടി പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങളില്‍ സമയബന്ധിതമായി ആളുകളെ നിയോഗിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുക ആണെന്നും ജോയ് എബ്രഹാം അറിയിച്ചു.
3. പുതിയ നീക്കം, ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ജോസ്.കെ മാണി, പി.ജെ ജോസഫ് തര്‍ക്കം രൂക്ഷമായതോടെ. ജോസ്. കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കണമെന്ന ആവശ്യവുമായി ജില്ല പ്രസിഡന്റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ജോസ്.കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കണമെ നിര്‍ദ്ദേശത്തെ കുറിച്ച് അറിയില്ലെന്നും ജില്ലാ പ്രസിഡന്റുമാര്‍ അല്ല തീരുമാനങ്ങള്‍ എടുക്കുന്നത് എന്നുമായിരുന്നു മാണി വിഭാഗത്തിന്റെ നീക്കത്തില്‍ പി.ജെ ജോസഫിന്റെ പ്രതികരണം
4. പ്രളയ ദുരന്തത്തെ കേരളം നേരിട്ടത് നിശ്ചയദാര്‍ഢ്യത്തോടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്ത് ഇറങ്ങി. സര്‍ക്കാര്‍ ശ്രമം നവകേരള നിര്‍മ്മാണത്തിന്. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം നേരിടാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാുക എന്നതാണ് കേരളം ലക്ഷ്യം. മതനിരപേക്ഷ മനസോടെ ആണ് പ്രളയത്തെ കേരളം നേരിട്ടത് എന്നും ജനീവയില്‍ നടക്കുന്ന യു.എന്നിന്റെ ലോക പുനര്‍മിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി.
5. രക്ഷാ പ്രവര്‍ത്തനത്തിലെ മത്സ്യതൊഴിലാളികളുടെ സേവനത്തെയും ചടങ്ങില്‍ പിണറായി പ്രകീര്‍ത്തിച്ചു. ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഉള്ള സമഗ്ര പദ്ധതി നടപ്പാക്കി വരികയാണ്. പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം എന്നും ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി.
6. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റുകളില്‍ വിജയ സാധ്യത ഉറപ്പിച്ച് യു.ഡി.എഫ്. പാലക്കാട് ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്. ഇടതു വിരുദ്ധ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി. ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി വിഭജിച്ചു.
7. വിശ്വാസികളുടെ വോട്ടുകളും യു.ഡി.എഫിന് ലഭിച്ചു. അവസാന ആഴ്ചയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതും നേട്ടമായെന്ന വിലയിരുത്തലില്‍ നേതൃയോഗം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും യു.ഡി.എഫിന്റെ പിന്തുണ. കള്ളവോട്ടില്‍ നടപടി എടുക്കുന്നതില്‍ ടിക്കാറാം മീണ നിഷ്പക്ഷമായി പ്രവര്‍ത്തിച്ചു. കള്ളവോട്ട് ആര് ചെയ്താലും നടപടി എടുക്കണം. ടിക്കാറാം മീണയ്ക്ക് പൂര്‍ണ പിന്തുണയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
8. തൃശൂര്‍ നഗരത്തെ ആവേശ ലഹരിയില്‍ ആഴ്ത്തി തൃശൂര്‍ പൂരം കൊട്ടിക്കയറുന്നു. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളപ്പെരുക്കം ആവേശ കൊടുമുടിയില്‍ എത്തി. ശാരീരിക അസ്വസ്ഥതകള്‍ മറന്നാണ് വടക്കുംനാഥ സന്നിധിയില്‍ ഇലഞ്ഞിത്തറമേളത്തില്‍ പെരുവനം കുട്ടന്‍ മാരാര്‍ കൊട്ടിക്കയറുന്നത്
9. രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ തളര്‍ച്ച അനുഭവപ്പെട്ട് തലകറങ്ങി വീണതിനെ തുടര്‍ന്ന് പെരുവനം കുട്ടന്‍ മാരാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം ആണ് ഇലഞ്ഞിത്തറ മേളത്തിനായി എത്തിയത്. നൂറ് കണക്കിന് ആസ്വാദകരാണ് മേളം കാണാന്‍ എത്തിയിരിക്കുന്നത്.
10. വൈകിട്ട് 5.30ന് തെക്കേ ഗോപുരനടയില്‍ കുടമാറ്റം തുടങ്ങും. നാളെ പുലര്‍ച്ചെ ആണ് പൂരപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന വെടിക്കെട്ട്. നാളെ ഉച്ചയോടെ തിരുവമ്പാടി, പാറമേക്കാവ്, ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം പൂര്‍ണമാവും.
11. ബംഗാളിലെ മണ്ഡലത്തില്‍ പ്രചരണ പരിപാടിയ്ക്ക് അനുമതി നിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് എതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭയ മൂലമാണ് മമത ബാനര്‍ജി ബി.ജെ.പിക്ക് റാലി നടത്താന്‍ അനുമതി നല്‍കാതിരുന്നത്. ജയ് ശ്രീറം വിളിക്കള്‍ മുഴുങ്ങുന്ന എന്നെ ധൈര്യമുണ്ടെങ്കില്‍ കൊല്‍ക്കത്ത് വിടുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യട്ടെ എന്നും അമിത് ഷായുടെ വെല്ലുവിളി
12. ജാവ്ദപൂരില്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ബംഗാളില്‍ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബി.ജെ.പി നിശ്ചയിച്ചിരുന്നത്. റാലിയ്ക്ക് അനുമതി നിഷേധിച്ചതോടെ ജാവ്ദപൂരില്‍ ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നേരത്തെ, മമതയ്ക്ക് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നിരുന്നു.