udf

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ 19ലും വിജയിക്കുമെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. പ്രചാരണത്തിന്റ അവസാന മൂന്നുദിവസങ്ങളിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടായെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. മോദി വിരുദ്ധതയും രാഹുൽ തരംഗവും സംസ്ഥാന സർക്കാരിനെതിരായ വികാരവുമാണ് വിജയിക്കാനുള്ള പ്രധാന ഘടകങ്ങളെന്നാണ് വിലയിരുത്തൽ.

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സംസ്ഥാന സർക്കാർ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കിയെന്ന് യോഗം ആരോപിച്ചു. അവസാന ഒരു മണിക്കൂറിലാണ് കള്ളവോട്ടുകൾ നടന്നതെന്നും അതിനാൽ പോളിംഗ് അഞ്ചുമണി വരെയായി നിജപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പാലക്കാടൊഴികെ 19 സീറ്റിലും മികച്ച വിജയമുണ്ടാകും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. പേരില്ലാതിരുന്നവർ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് പരാതി നൽകണമെന്ന് യോഗം അഭ്യർത്ഥിച്ചു. യു.ഡി.എഫ് ജില്ലാ കമ്മിറ്റികളെ ഇതിനായി ചുമതലപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണയെ യോഗം അഭിനന്ദിച്ചു.