kerala-university

ഒന്നാം വർഷ ബിരുദ പ്രവേശനം:
കമ്മ്യൂണിറ്റി, സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള 2019-20 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ജൂൺ 3. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
കമ്മ്യൂണിറ്റി, സ്‌പോർട്‌സ് ക്വാട്ട പ്രവേശനങ്ങൾ ഓൺലൈനായി നടത്തുന്നതിനാൽ കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്‌സ് കോളത്തിന് നേരെ 'യെസ് ' എന്ന് രേഖപ്പെടുത്തണം. സ്‌പോർട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്‌പോർട്‌സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാനും കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാനും ഉള്ള വിശാദാംശങ്ങൾ പിന്നീട് നൽകുന്നതാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്‌ക്കേണ്ടതാണ്. ഡി.ഡി, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.

ടൈംടേബിൾ
മേയ്, ജൂൺ മാസങ്ങളിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ. തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ.ആർട്‌സ് കോളേജിൽ നിന്നും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.എം കോളേജിൽ നിന്നും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് നിന്നും ഹാൾടിക്കറ്റ് വാങ്ങി അതാത് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.
31 മുതൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പിജിഡിഇസി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (രണ്ട് വർഷം - ബി.പി.എഡ്) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.ടി) യുടെ പ്രാക്ടിക്കൽ 20 മുതൽ 24 വരെ നടത്തും.

പരീക്ഷ മാറ്റി
മേയ് 20 ന് നടത്താനിരുന്ന കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഡിഗ്രി പരീക്ഷയുടെ 'എൻജിനിയറിംഗ് കെമിസ്ട്രി' എന്ന പേപ്പർ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്റേണൽ മാർക്ക്
എം.എ ഇക്കണോമിക്‌സ് (2017-19 ബാച്ച്) ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിച്ചു. പരാതികൾ 15 ദിവസത്തിനകം കോ-ഓർഡിനേറ്റർക്കു സമർപ്പിക്കേണ്ടതാണ്.

മാർക്ക്‌ലിസ്റ്റുകൾ കൈപ്പറ്റാം
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ എം.എ അറബിക് ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഹാജരാക്കി ഇ.ജി പത്ത് സെക്ഷനിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.

പരീക്ഷാഫീസ്
ജൂണിൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം) റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ മേയ് 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബികോം ഡിഗ്രി ഇംപ്രൂവ്‌മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014, 2015 ആൻഡ് 2016 അഡ്മിഷൻ പരീക്ഷകൾക്ക് പിഴ കൂടാതെ മേയ് 16 വരെയും 5 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.