thrissur-pooram-

തൃശ്ശൂർ: പൂരലഹരിയിൽ ആറാടിയ പുരുഷാരത്തിന് വർണക്കാഴ്ചയൊരുക്കി കുടമാറ്റം ആരംഭിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെയും തിരുവമ്പാടി വിഭാഗത്തിന്റെയും ഗജവീരൻമാർ തെക്കേഗോപുരനടയിൽ അണിനിരന്നിട്ടുണ്ട്. ഇലഞ്ഞിത്തറമേളം കഴിഞ്ഞ് പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങിന് ശേഷം 5.30ഓടെയാണ് പൂരത്തിന്റെ ഏറ്റവും വർണാഭമായ കുടമാറ്റത്തിന് തുടക്കമായത്.

പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും കുടമാറ്റത്തിൽ അണിനിരക്കുന്നുണ്ട്, കുടമാറ്റത്തിനുശേഷം രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും.