ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയയുടെ നഷ്‌ടത്തിൽ നേരിയ കുറവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജനുവരി-മാർച്ച് പാദത്തിൽ 4,881.90 കോടി രൂപ നഷ്‌ടം കമ്പനി രേഖപ്പെടുത്തി. 2017-18ലെ സമാനപാദത്തിൽ നഷ്‌ടം 5,004.60 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 11,982.80 കോടി രൂപയിൽ നിന്ന് 11,931.60 കോടി രൂപയായി താഴ്‌ന്നു.

അതേസമയം, പാദാടിസ്ഥാനത്തിൽ ഉപഭോക്താക്കളിൽ നിന്നുള്ള പ്രതിവരുമാനം (എ.ആർ.പി.യു) തൊട്ടുമുമ്പത്തെ പാദത്തിലെ 89 രൂപയിൽ നിന്ന് 16.85 ശതമാനം വർദ്ധിച്ച് 104 രൂപയായി. മാർച്ച് 31ലെ കണക്കുപ്രകാരം 33.41 കോടി ഉപഭോക്താക്കളാണ് വൊഡാഫോൺ ഐഡിയയ്ക്കുള്ളത്.